ഹ്രസ്വചിത്രത്തിൽ നിന്നുള്ള രംഗങ്ങൾ
കുടുംബ ബന്ധങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങുന്ന സൈക്കോ ത്രില്ലറാണ് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത തൂമ്പ എന്ന ഷോട്ട് ഫിലിം. തൃശ്ശൂരിലെ ഗ്രാമീണകുടുംബമാണ് തൂമ്പയുടെ പശ്ചാത്തലം. കുടുംബനാഥന്റെ മദ്യാസക്തിയുടെ ഇരകളാകേണ്ടിവരുന്ന സ്ത്രീയുടെയും കുട്ടികളുടെയും വികാരവും പ്രതികാരവുമാണ് സിനിമയുടെ ഇതിവൃത്തം. സൈക്കോ സിനിമകളുടെ ഇരുണ്ട പശ്ചാത്തലം വളരെ മികച്ചരീതിയിൽ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഇരുപത് മിനുട്ട് ദൈർഘ്യമുള്ള സിനിമ ആകാംക്ഷാഭരിതമായി കൊണ്ടുപോകുന്നു. ജീവിതത്തിലെ സ്വാർഥചിന്തകളുടെയും അധികാരത്തിന്റെയും അടയാളമായി മാറുന്ന തൂമ്പയുടെ രൂപാന്തരങ്ങളിൽ സംവിധായകന്റെ കൈയൊപ്പുണ്ട്. ആളൂർ, കൊടകര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
നിരവധി അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും മികച്ച സംവിധായകൻ, മികച്ച ഷോർട്ട് ഫിലിം എന്നീ നിരവധി അവാർഡുകൾ നേടുകയും ചെയ്തു.
ചിത്ര പ്രസാദ്, രാം കുമാർ, അച്ചു ഗണേഷ്, അശ്വിജ, അശ്വിത, മേരി ടീച്ചർ എന്നിവരാണ് പ്രാധന വേഷങ്ങളിൽ എത്തുന്നത്. 123 musix യൂട്യൂബ് ചാനലിലാണ് തൂമ്പയുടെ സ്ട്രീമിങ്.
Content Highlights: Thoomba Malayalam Thriller, Short Film, Sreeraj Sreenivasan, Chithra Prasad, Ramkumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..