മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെ നായകന്‍. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഉർവശി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് പേരിട്ടു. മണ്ണില്‍ വീണ ഒരു കഥ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ThondiMuthalum Driksaakshiyumഫഹദിന് പുറമെ മഹേഷിന്റെ പ്രതികാരത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച സൗബിന്‍ ഷാഹിറും അലന്‍സിയെറും പുതിയ ചിത്രത്തിലുമുണ്ട്.

സന്ദീപ് സേനനും അനീഷ് തോമസും ചേര്‍ന്നാണ് നിര്‍മാണം. രാജീവ് രവി ഛായാഗ്രഹണവും  ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. ചിത്രസംയോജനം: കിരണ്‍ദാസ്. വസ്ത്രാലങ്കാരം സമീറ സനീഷ്.