ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തൊണ്ടി മുതലും ദൃക്സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്.
ഫഹദിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കഥാപാത്രങ്ങളെയാണ് ഒരു മിനിറ്റ് നാല് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സജീവ് പാഴൂതാണ് തിരക്കഥ ഒരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ബിജിബാൽ.
ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സൗബിന് സാഹിര്‍, അലന്‍സിയര്‍, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.