മലയാള സിനിമയിലേക്ക് ഒരു പുതിയ നായിക കൂടി എത്തുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ നിമിഷ സജയനാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. 

ഫഹദ് ഫാസില്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും അലന്‍സിയറും പ്രധാന കഥാപാത്രങ്ങളാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ. നീ കൊ ഞാ ചായ്ക്ക് ശേഷം സന്ദീപ് സേനനും അനീഷ് എം.തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈദ് റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ്. ബിജിപാല്‍ ആണ് സംഗീതം. 

nimisha sajayan