ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രം പുറത്തിറങ്ങി നാല് വര്‍ഷം പിന്നിടുമ്പോഴാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2017 ലാണ് പുറത്തിറങ്ങിയത്. 

സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കിയത്. അലന്‍സിയര്‍ ലേ ലോപ്പസ്, സിബി തോമസ് ,വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്. ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച സ്വഭാവ നടന്‍ (അലന്‍സിയര്‍), തിരക്കഥാകൃത്ത് ( സജീവ് പാഴൂര്‍ ) എന്നിവർ സംസ്ഥാന പുരസ്‌കാരവും നേടി. 

Content Highlights: Thondimuthalum Dhriksakshiyum Movie deleted scene, Fahadh Faasil, Suraj Venjaramoodu, Nimisha Sajayan, Dileesh Pothen