ഹ്രസ്വചിത്രത്തിൽ നിന്നും
അഞ്ജലി നായര്‍, വിനയ് ഫോര്‍ട്ട്, വര്‍ഷ മഹേഷ്, രാജേഷ് ശര്‍മ, ഐറിന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തിത്തിരി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. തന്റെ മകളെ പീഡനത്തിനിരയാക്കുന്ന ഭര്‍ത്താവിനോട് യുവതി പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ജോബി കൊടകര സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് റോയും അച്ചു വിജയനും ചേര്‍ന്നാണ്.
ശ്രീകുട്ടി തിരക്കഥയും സംഗീത സംവിധാനം അതുല്‍ നാറുകരയും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം-പോപ്പി, എഡിറ്റിങ്- സനല്‍ രാജ്.
30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തില്‍ ദുര്ഗവിശ്വനാഥ് ആലപിച്ച ഇത്തിരിയുള്ളൊരു പെണ്ണോ' എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Thiththiri Malayalam Short film, Vinay Fort, Anjaly Nair, Rajesh Sharma, Joy Movie Productions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..