ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാരവിഷയം. മുതിര്‍ന്ന താരം പരേഷ് റാവലിന്റെ കൂടെ നില്‍ക്കുന്ന കുഞ്ഞു ആലിയയാണ് ചിത്രത്തിലുള്ളത്. കുഞ്ഞ് ആലിയയുടെ മുഖത്തെ കുസൃതിയും നിഷകളങ്കതയുമാണ് ആരാധകരുടെ മനം കവര്‍ന്നത്. ആലിയക്ക് പുറമെ പരേഷ് റാവലും ചിത്രം ഷെയര്‍ ചെയ്തു.

1998ല്‍ പുറത്തിറങ്ങിയ 'തമന്ന' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ളതാണ് ചിത്രം. പൂജാ ഭട്ടും പരേഷ് റാവലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ആലിയയുടെ പിതാവ് മഹേഷ് ഭട്ടായിരുന്നു. പൂജാ ഭട്ടാണ് ചിത്രം ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ആരാധകരും ഫാന്‍ പേജുകാരും ഫോട്ടോ ആഘോഷിക്കുകയാണ്. 

രണ്‍ബീര്‍ കപൂറും അമിതാബ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഇപ്പോള്‍. 

Content Highlights: This Picture Of Alia Bhatt And Paresh Rawal Is Winning All Hearts On Social Media