തിരിവുകൾ എന്ന ഹ്രസ്വചിത്രത്തിൽ നിന്നും| youtube.com|watch?v=_QFrxx3NX-A&feature=youtu.be
ലളിതവും സുന്ദരവും സംഗീതാത്മകവുമായ അവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് തിരിവുകൾ" എന്ന ഹ്രസ്വചിത്രം. കാദംബരി കലാക്ഷേത്രയുടെ ബാനറിൽ ഷജിൽ സിന്ധു നിർമ്മിച്ച് രാജേഷ് ഇരുളം കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നു. ഓറഞ്ച് മീഡിയുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പാവപ്പെട്ടവന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന 'തിരിവുകൾ' കൊണ്ടവന്റേയും കൊടുത്തവന്റേയും തിരിച്ചറിവുകളിലേക്ക് ക്യാമറ ചലിപ്പിക്കുന്നു. ജീവിതപ്രതിസന്ധിയിൽ നിസഹായരായിപ്പോകുന്ന സാധാരണക്കാരായ മനുഷ്യരുടെ ഒരിക്കലും മായാത്ത രൂപങ്ങൾ ഈ ഹ്രസ്വചിത്രം പ്രേക്ഷകരുടെ ഉള്ളിൽ വരച്ചിടുന്നു- അണിയറ പ്രവര്‍ത്തകർ പറയുന്നു.
പ്രദീപ് റോയ്, സതീഷ് കെ കുന്നത്ത്, ബിജു ജയാനന്ദൻ, മാസ്റ്റർ ഡാവിഞ്ചി, രാജീവ് നമ്പീശൻ, ഡേവിസ് മാള, സന്ധ്യാ സഞ്ജു, തങ്ക സുബ്രഹ്മണ്യൻ, രമ്യ ലങ്കേഷ്, ലക്ഷ ലങ്കേഷ്, ദേവനന്ദ.
ക്യാമറ- നൗഷാദ് ഹോളിവുഡ്, സംഗീതം- അനിൽ മാള, ഗാനരചന- സിബി അമ്പലപ്പുറം, ആലാപനം- ദേവാമൃത്.
Content Highlights: Thirivukal Malayalam short Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..