തിരമാലിയുടെ പോസ്റ്ററുകൾ
ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന " തിരിമാലി " എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസ്സ് റിലീസ് ചെയ്തു. സസ്പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും ചിത്രമെന്ന സൂചന നൽകുന്നുണ്ട് ട്രെയിലർ.
കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയിലറിൽ പ്രകടമാണ്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും തിരിമാലിക്കുണ്ട്. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച സിനിമയുടെ തിരക്കഥ സംവിധായകനൊപ്പം സേവ്യർ അലക്സും ചേർന്നാണ് എഴുതിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-നിഷാദ് സി. ഇസെഡ്. ഛായാഗ്രഹണം - ഫൈസൽ അലി. എഡിറ്റിങ് - വി.സാജൻ. ഗാനരചന- വിവേക് മുഴക്കുന്ന്. പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Thirimali Trailer, Bibin George, Dharmajan Bolgatty, Johny Antony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..