തിരിമാലിയുടെ പുതിയ പോസ്റ്റർ
യോദ്ധയ്ക്ക് ശേഷം കേരളവും നേപ്പാളും പശ്ചാത്തലമായി വരുന്ന ചിത്രം തിരിമാലിയുടെ പുതിയ പോസ്റ്റർ ഇറങ്ങി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ. സേവ്യർ അലക്സാണ് തിരക്കഥയൊരുക്കുന്നത്. നാലു പാട്ടുകളുമായാണ് തിരിമാലി വരുന്നത്. ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകൾക്ക് ഈണം പകരുന്നത്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ. ടൈറ്റിൽ ഗാനം ആലപിക്കുന്നത് ബിബിനും ധർമ്മജനും ജോണി ആന്റണിയും ചേർന്നാണ്.
ഹിമാലയൻ താഴ് വരയിലെ ലുക്ലയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. കാഠ്മണ്ഡു ആയിരുന്നു മറ്റൊരു ലൊക്കേഷൻ. രണ്ടാംഘട്ട ചിത്രീകരണം മണാലിയിലായിരുന്നു. സ്പിത്തി വാലിയിലും പരിസരങ്ങളിലും കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു.
ക്യാമറ ഫൈസൽ അലിയും എഡിറ്റിങ് വി.സാജനും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഷാദ് കാസർകോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല.
Content Highlights: thirimali new movie poster, bibin george, johny antony, dharmajan bolgatty


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..