തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞില്ലെന്നേയുള്ളൂ...ഇവരെല്ലാം ഇപ്പോൾ 'ബന്ധു'ക്കളാണ്


ഇ.വി.ജയകൃഷ്ണൻ

അപ്രതീക്ഷിതമായി നടീനടന്മാരായ 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ താരങ്ങൾക്ക് പറയാനും പങ്കുവയ്ക്കാനും പുതിയ അനുഭവങ്ങളും തീരാത്ത വിശേഷങ്ങളും.

തിയേറ്റർ ഗ്രൂപ്പിന്റെ അനുമോദനം ഏറ്റുവാങ്ങിയ 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും

കാഞ്ഞങ്ങാട്: 'നിങ്ങ അറിഞ്ഞിനാ, ഓരോരുത്തര് ചിരിച്ചോണ്ട് ബിളിക്കണ് നന്ദിയില്ലാത്തോളെന്ന്. ആദ്യാദ്യം ബല്ലാത്തൊരു തോന്നലായിരുന്നു. ഇപ്പോ ആ പറീലിനും ബിളിക്കും ഒരു സുഖോണ്ട്. അവരിക്ക് സിനിമ നല്ലോണം ഇഷ്ടപ്പെട്ടല്ലോ...ചെലേര് നീട്ടി ബിളിക്കും യേ, ശോഭേന്റെ എളേമെന്ന്...എന്തൊര് കഥ...' 'എന്നാപ്പിന്ന എന്റ കഥയറിയോ.. മത്തിക്കറി ബച്ചിട്ടുണ്ടാന്ന് ചോയിക്കണ്...' നിങ്ങളൊടൊക്കെ അത്രയല്ലേ പറയുന്നുള്ളൂ. എന്നിപ്പം ബിളിക്കുന്നത് സന്തോഷേട്ടാന്നാണ്...'

അപ്രതീക്ഷിതമായി നടീനടന്മാരായ 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ താരങ്ങൾക്ക് പറയാനും പങ്കുവയ്ക്കാനും പുതിയ അനുഭവങ്ങളും തീരാത്ത വിശേഷങ്ങളും.

സിനിമയിൽ നിശ്ചയവും അതുവഴി വിവാഹബന്ധവും നടന്നില്ലെങ്കിലും ആഴമേറിയ സൗഹൃദബന്ധത്തിന്റെ ചങ്ങലക്കണ്ണികളായി ഈ താരങ്ങളെല്ലാം മാറി. കാഞ്ഞങ്ങാട് തിയേറ്റർ ഗ്രൂപ്പ് ഹൊസ്ദുർഗ് സ്കൂൾ അങ്കണത്തിൽ ഇവരെ ആദ്യമായി ഒരുമിപ്പിച്ചപ്പോൾ അന്ന് നിശ്ചയം കഴിഞ്ഞ് കല്യാണത്തിന് ഒത്തുകൂടിയതുപോലുള്ള സന്തോഷമായിരുന്നു ഓരോ മുഖത്തും.

കരിവെള്ളൂരിലെ ജയ സുജിത്തായിരുന്നു സിനിമയിലെ ശോഭ എന്ന കഥാപാത്രത്തിന്റെ ഇളയമ്മയായി അഭിനയിച്ചത്. മറ്റൊരു കഥാപാത്രം ലളിതയുടെ സുഹൃത്തായി വേഷമിട്ട ബേഡകത്തെ ശാരദാ മധുവാണ്.

ഇവർ സിനിമയിൽ പറയുന്നുണ്ട് ഈടയാരാ മത്തിക്കറി വച്ചതെന്ന്... കാഞ്ഞങ്ങാട്ടെ സുനിൽ സൂര്യയെയാണ് നാട്ടുകാർ സന്തോഷേട്ടാ എന്നു വിളിക്കുന്നത്.

കാഞ്ഞങ്ങാട്ടെ നാടകപ്രവർത്തകൻ സി.നാരായണൻ സിനിമയിലെ വാർഡംഗമായ ഔക്കർച്ചയും മകൾ അനഘ പ്രധാന കഥാപാത്രങ്ങളിലൊന്നായ സുജയുമായി വേഷമിട്ടു. ഇരുവരും നാട്ടുകാർക്ക് വാർഡുമെമ്പറും സുജയുമാണിപ്പോൾ.

മുഖ്യകഥാപത്രം കുവൈത്ത് വിജയനായി വേഷമിട്ട പയ്യന്നൂരിലെ കെ.യു.മനോജിനും പലിശക്കാരൻ ബേബിയായി വേഷമിട്ട അനീഷ്‌ കുറ്റിക്കോലിനുമുൾപ്പെടെ സിനിമാ അവസരങ്ങളെത്തിയതിന്റെ സന്തോഷവും പറയാനുണ്ടായിരുന്നു.

മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കിട്ടിയതും മികച്ച കഥാകൃത്തായി സംവിധായകൻ സെന്ന ഹെഗ്ഡെയെ തിരഞ്ഞെടുത്തതും പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലെത്തിച്ചു.

ഞായറാഴ്ച സന്ധ്യയിലെ ഒത്തുചേരൽ മറക്കാനാകാത്ത സൗഹൃദാനുഭവത്തെക്കൂടി ഇവർക്ക്‌ നൽകി. 28 പേരാണ് ഒരുമിച്ചത്. ഇവരിൽ 23 പേർ അഭിനയിച്ചവരും അഞ്ചുപേർ പിന്നണിപ്രവർത്തകരുമായിരുന്നു.

ഒരിക്കലും സിനിമാക്യാമറയ്ക്കുമുന്നിൽ വരാത്തവർ, അതൊന്നും സ്വപ്നത്തിൽപോലുമില്ലാത്തവർ, സാധാരണക്കാർ, നാടൻപണിക്കാർ, അമ്പുവേട്ടനായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ 66 വയസ്സുകാരൻ കൃഷ്ണൻ നായർ വരെയുള്ളവർ..

കാലവുമായി ചേരുന്ന സിനിമ -സി.വി.ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്: തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പുതിയ കാലവുമായി ചേർന്നുനിൽക്കുന്നതാണെന്നും ഇതിന്റെ ക്രെഡിറ്റ് മുഴുവൻ സംവിധായകൻ സെന്ന ഹെഗ്‌ഡെക്കാണെന്നും എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ പറഞ്ഞു. സാധാരണമെന്ന് തോന്നിക്കുന്ന ഇതിവൃത്തത്തെ ആഖ്യാനചാതുരിയാൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാക്കാൻ സംവിധായകന്‌ കഴിഞ്ഞു.

മാനസികസമ്മർദമില്ലാതെ എല്ലാവരും അഭിനയിച്ചതും എടുത്തുപറയണം -തിങ്കളാഴ്ച നിശ്ചയം സിനിമയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അനുമോദിച്ച് അദ്ദേഹം പറഞ്ഞു. രാജ്‌മോഹൻ നീലേശ്വരം അധ്യക്ഷനായി. ഇ.വി.ഹരിദാസ്, അഡ്വ. എം.സി.ജോസ്, ഡോ. സി.ബാലൻ, സി.പി.ശുഭ തുടങ്ങിയവർ സംസാരിച്ചു. രണ്ടു നാടകങ്ങളും അവതരിപ്പിച്ചു.

Content Highlights: Thinkalazhcha Nishchayam movie artists get together, Senna Hegde film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented