'തിങ്കളാഴ്ച നിശ്ചയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു  മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ്  ജവാൻ. നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

അഭിജയ് ആദർശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ്കുമാർ കൊട്ടംകുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിർവ്വഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം രഞ്ജിരാജ് കരിന്തളം. അരിസ്റ്റോ സുരേഷിന്റെ വരികൾക്ക് എം ജി ശ്രീകുമാർ ഈണമിടുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ-ശിവൻ പൂജപ്പുര. ജനുവരിയിൽ കാസർകോടും കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Thinkalazhcha Nishchayam, Manoj KU, Jawan Movie