
പ്രമോദ് പയ്യന്നൂർ. ഫോട്ടോ: എസ്.ശ്രീകേഷ്
നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. തിലകന് സ്മാരകവേദിയ്ക്കുവേണ്ടി ഇബ്രാഹിം വെങ്ങര, ഡോ. തോട്ടം ഭവനചന്ദ്രന്‍, ശ്രീജ ആറങ്ങോട്ടുകര, അഡ്വ. മണിലാല്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പൂരസ്ത്രാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുപ്പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം.ജൂലായ് ആദ്യവാരം സമര്‍പ്പിക്കുമെന്ന് തിലകന് സ്മാരകവേദി സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണനും പ്രസിഡന്റ് ബാബ്ദകിളിരൂരും അറിയിച്ചു.
വിഖ്യാത സാഹിത്യ കൃതികളുടെ ദൃശ്യാവിഷ്ണാരത്തിലൂടെ സ്കൂള്‍ ഓഫ് ഡ്രാമ പഠനകാലത്തു തന്നെ ശ്രദ്ധേയനായ കലാകാരനാണ് പ്രമോദ്. അന്വേഷണാത്മക നാടകവേദിയിലും കെ.പി.എ.സിയിലുടെ പ്രൊഫഷണല്‍ നാടക രംഗത്തും ദുൃശ്യമാധ്യമമേഖലയിലും ചലച്ചിത്ര രംഗത്തും വേറിട്ട ദുശ്യഭാഷകള് ഒരുക്കി അന്തര്‍ദേശീയവും ദേശീയവൃമായ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സമീപകാലത്ത് തിയേട്രം ഫാര്‍മെ എന്ന നവ സാംസ്കാരിക ദൗതൃത്തിലൂടെയും മള്‍ട്ടി മീഡിയ അവതരണങ്ങളിലൂടെയും പ്രമോദ് നിര്വൃഹിച്ചുവരുന്ന ആവിഷ്കാരങ്ങള്‍ മുല്ല്യവത്തായ നവ-സാംസ്താരിക ബോധങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണെന്ന് ജൂറി കമ്മിറ്റി അഭിപ്രായപ്പെട്ടു.
Content Highlights: Thilakan Memmorial Award for Director writer Pramod Payyannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..