'തേര്' സിനിമയുടെ പോസ്റ്റർ
ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി ആറിന് തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ബുധനാഴ്ച റിലീസ് ചെയ്തു. നീതി കാത്തുസൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം വിരൽ ചൂണ്ടുന്നത്.
ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, സ്മിനു സിജോ, നിൽജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ദിനിൽ പി.കെയുടേതാണ് തിരക്കഥ. യാക്സണും നേഹയും ചേർന്നാണ് സംഗീത സംവിധാനം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസൻ.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യു, എഡിറ്റർ: സംജിത് മുഹമ്മദ്, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ്: ലിജു പ്രഭാകർ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, ഡിസൈൻസ്: മനു ഡാവിഞ്ചി, സ്റ്റിൽസ്: രാംദാസ് മാത്തൂർ. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: theru malayalam movie release date and new teaser out, amith chakalakkal, kalabhavan shajohn
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..