രതീഷ് അമ്പാട്ട്-മുരളി ഗോപി വീണ്ടും; പൃഥ്വിരാജും ഇന്ദ്രജിത്തും കൈകോർക്കുന്ന തീർപ്പ് ആരംഭിച്ചു


രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്.

തീർപ്പിന്റെ പൂജ

തീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള സെല്ലുലോയ്ഡ് മാർഗും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി കടവന്ത്രയിലെ കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ചു.

അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ശീടൊളിൻസ് സിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകനായ ബ്ലെസ്സി ഫസ്റ്റ് ക്ലാപ്പും നൽകി. പ്രശസ്ത സംവിധായകനായ ലാൽ ജോസ് ആശംസകൾ അർപ്പിക്കാൻ സന്നിഹിതനായിരുന്നു. രതീഷ് അമ്പാട്ട് ലാൽ ജോസിന്റെ പ്രധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയാകട്ടെ ആദ്യമായി തിരക്കഥ രചിക്കുന്നത് ലാൽ ജോസിന്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ്. വിജയ് ബാബു നായകനായി അഭിനയിച്ച 'നീനാ എന്ന ചിത്രം സംവിധാനം ചെയ്തതും ലാൽ ജോസാണ്.

ലൂസിഫറിനു ശേഷം മുരളീ ഗോപി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ്., വിജയ് ബാബു, സിദ്ദിഖ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ഷാജുശ്രീധർ, സുനിൽ നെല്ലായ്, ഇഷാ തൽവർ, ഹന്ന റെജി കോശി, ശ്രീലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

സുനിൽ കെ.എസ്.ഛായാഗ്രഹണവും ദീപു എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സുനിൽ കെ.ജോർജ്. കോസ്റ്റ്യും - ഡിസൈൻ.സമീരാനിഷ്,, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ .
പ്രൊഡക്ഷൻ കൺട്രോളർ. ഷിബു: ജി.സുശീലൻ എക്സിക്കുട്ടീവ് പ്രൊഡ്യൂർ- വിനയ് ബാബു.
കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം ഫ്രൈഡേ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. വാർത്താ വിതരണം: വാഴൂർ ജോസ്.

Content Highlights: Theerppu Prithviraj Sukumaran Indrajith Rathish Ambaat Murali Gopi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented