ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കമ്മാരസംഭവത്തിനുശേഷം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണിത്.

വി‍ജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

“വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്! #Theerppu Rolling soon... Theerppu Movie ...

Posted by Prithviraj Sukumaran on Saturday, 2 January 2021

Content Highlights :Theerppu Movie Starring Prithviraj Indrajith Isha Thalwar Scripted By Murali Gopi Ratheesh Ambatt Vijay Babu