പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസ്സിൻ നായകനാകുന്ന 'തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനിൽ.വി.നാഗേന്ദ്രൻ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീ.  കവിയരശാണ് ഛായാഗ്രഹണം.

ഇന്ദ്രൻസ്, ഋതേഷ്, സാഗര, പ്രേംകുമാർ, വിനുമോഹൻ,രമേഷ് പിഷാരടി,അരിസ്റ്റോ സുരേഷ്,ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ.ബൈജു,പയ്യൻസ് ജയകുമാർ,ജോസഫ് വിൽസൺ,കോബ്ര രാജേഷ്,സോണിയ മൽഹാർ,രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഷ്ട്രീയനേതാക്കളായ കെ. സുരേഷ് കുറുപ്പ്, മുൻ എം.പി. കെ. സോമപ്രസാദും, സി.ആർ.മഹേഷ് എം.എൽ.എയും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായകൻ ഉണ്ണിമേനോൻ, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസർ മാനു, സാഹസികന്നെന്ന നിലയിൽ ലോകറെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

content highlights : thee new movie starring pattambi mla muhammed muhassin indrans