അനില്‍ വി നാഗേന്ദ്രന്‍ കഥ തിരക്കഥ ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനില്‍ വി. നാഗേന്ദ്രന്‍ തന്റെ പുതിയ ചിത്രത്തിലൂടെ നായകനായി യുവ എം.എല്‍.എ.മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് അതിശക്തനായ വില്ലനാകുന്നു.'തീ' യിലൂടെ ഋതേഷ് തമിഴില്‍ നായകനാവുകയാണ്.

അനില്‍ വി. നാഗേന്ദ്രന്റെ റിലീസിനൊരുങ്ങുന്ന 'തീ' എന്ന ചിത്രത്തിലെ പരുക്കന്‍ വില്ലനെ അവതരിപ്പിക്കുന്ന 'ധീരം.. വീരം..' എന്ന ഗാനം നിമിത്തം ആ കഥാപാത്രത്തിനു ജീവന്‍ നല്കിയ ഋതേഷിനെ തേടിവന്നത് തമിഴ് സിനിമയിലെ നായക പദവിയാണ്. അധോലോക നായകന്‍ ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു. പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ കെ. സുരേഷ് കുറുപ്പ്, എക്‌സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആര്‍.മഹേഷ് എം.എല്‍.എ., ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായകന്‍ ഉണ്ണിമേനോന്‍, നാസര്‍ മാനു, ഡോള്‍ഫിന്‍ രതീഷ്,സൂസന്‍ കോടി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

രജു ജോസഫ്,അഞ്ചല്‍ ഉദയകുമാര്‍, സി.ജെ.കുട്ടപ്പന്‍,അനില്‍ വി.നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണിമേനോന്‍, ശ്രീകാന്ത്, സി.ജെ കുട്ടപ്പന്‍, പി.കെ. മേദിനി, ആര്‍.കെ.രാംദാസ്,രജു ജോസഫ്,കലാഭവന്‍ സാബു,മണക്കാട് ഗോപന്‍,റെജി കെ.പപ്പു സോണിയ ആമോദ്,ശുഭ, കെ.എസ്.പിയ,നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു. പശ്ചാത്തലസംഗീതം- അഞ്ചല്‍ ഉദയകുമാര്‍, ക്യാമറാ- കവിയരശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കാര്‍ത്തികേയന്‍,എഡിറ്റിംഗ്-ജോഷി എ.എസ്,കെ. കൃഷ്ണന്‍കുട്ടി,മേക്കപ്പ്-ലാല്‍ കരമന, വസ്ത്രാലങ്കാരം-ശ്രീജിത്ത് കുമാരപുരം,സംഘട്ടനം-ബ്രൂസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മുരളി നെട്ടാത്ത്,അസിസ്റ്റന്റ് ഡയറക്ടര്‍-സുധീഷ് കീച്ചേരി,സൗണ്ട് ഡിസൈനര്‍-എന്‍.ഹരികുമാര്‍,വിഷ്വല്‍ എഫക്ട്‌സ്- മുരുകേഷ് വരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മലയമാന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Thee Movie teaser Released Anil V Nagendran