നാടക-സീരിയൽ നടി സത്യാ രാജൻ അന്തരിച്ചു


വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

സത്യാ രാജൻ

കോഴിക്കോട്: അമെച്ചർ, പ്രൊഫഷണൽ നാടകമേഖലയിൽ അഞ്ചരപ്പതിറ്റാണ്ടോളം തിളങ്ങിയ നടി സത്യാ രാജൻ (പി.പി. സത്യവതി-66) അന്തരിച്ചു. മസ്തിഷ്കമുഴയെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വേങ്ങേരി വരമ്പിലെ ‘പൊന്നി’ എന്ന വീട്ടിലായിരുന്നു താമസം.

വേങ്ങേരി പടിഞ്ഞാറെപുരയ്ക്കൽ അധ്യാപകനായ ഗോവിന്ദന്റെയും അമ്മാളുക്കുട്ടിയുടെയും മകളായ സത്യവതി പതിമ്മൂന്നാംവയസ്സിൽ വേങ്ങേരി പുതുയുഗ കലാവേദിയുടെ ‘തിളങ്ങുന്ന കണ്ണുകൾ’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. തുടർന്ന് അയ്യായിരത്തോളം വേദികളിൽ അവർ വേഷമിട്ടു.

കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, മാമുക്കോയ, ടി. സുധാകരൻ, രാജൻ പാടൂർ, കെ.പി.എ.സി. സുലോചന തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. കെ.ടി. മുഹമ്മദ്, ജയപ്രകാശ് കുളൂർ, സുന്ദരൻ കല്ലായി, സഹദേവൻ മക്കട, മനോജ് നാരായണൻ, ജയൻ തിരുമന, രാജീവൻ മമ്മിളി, റങ്കൂൺ റഹ്‌മാൻ, കെ.ടി. രവി, സുന്ദരൻ കല്ലായി, സതീഷ് കെ. സതീഷ്, എ. ശാന്തകുമാർ, വിൽസൺ സാമുവൽ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു.

കാദംബരി തിയേറ്റേഴ്‌സ്, വടകര വരദ, ഷൊർണൂർ സ്വാതി, കോഴിക്കോട് സൗമ്യസ്വര, സംഘചേതന, ഖാൻ കാവിൽ നിലയം, കലാനിപുണ, സോമ, ചിരന്തന, വടകര രംഗമിത്ര തുടങ്ങിയവ ഉൾപ്പെടെ പത്തോളം നാടകസമിതികളുടെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

ഭർത്താവ്: വി.പി. രാജൻ (റിട്ട. കണ്ടക്ടർ). മകൾ: ദിവ്യ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജീവനക്കാരി). മരുമകൻ: നിഖിൽ (ഹൈലൈറ്റ് ബിൽഡേഴ്‌സ് ജീവനക്കാരൻ). സഹോദരങ്ങൾ: നാടകകൃത്ത് സുകുമാരൻ വേങ്ങേരി, നാടകനടൻ ശ്രീനിവാസൻ വേങ്ങേരി (ഇരുവരും പരേതർ), സുരേന്ദ്രൻ (റിട്ട. കണ്ടക്ടർ, പന്തീരാങ്കാവ്), യതീന്ദ്രൻ (പാലക്കാട്), ജയശ്രീ (മലാപ്പറമ്പ്).

Content Highlights: theatre serial artist sathya rajan passed away, sathya rajan performances

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented