മിഴ് നടൻ സൂര്യയുടെ ചിത്രങ്ങൾക്ക് തീയേറ്റർ വിലക്ക് ഏർപ്പെടുത്താൻ നീക്കം. സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം.

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്‍മകള്‍ വന്താൽ’ തീയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമില്‍ (OTT Platform) റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടർന്നാണ് ‌ അസോസിയേഷന്റെ നീക്കം. ചിത്രം നിർമിച്ചത്  ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് ആയിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ജ്യോതികയുടെ ചിത്രം നേരിട്ട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. 

സൂര്യയുടെ തീരുമാനം അപലപനീയമാണെന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍ ആര്‍ പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് അവര്‍ തയ്യാറായില്ലെങ്കിൽ ആ നിര്‍മ്മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ നേരിട്ട് ഓൺലൈൻ റിലീസ് ചെയ്യേണ്ടി വരുമെന്നും തീയേറ്റർ റിലീസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌.

Content Highlights : Theatre owners to impose ban on Suriya movies Jyothika Ponmagal vanthal