തിരുവനന്തപുരം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ബ്ലോക്ക് ബസ്റ്ററുകളൊരുക്കാന്‍ തിയേറ്ററുകളൊരുങ്ങി.

തിങ്കളാഴ്ച തിയേറ്ററുകള്‍ തുറക്കുമെങ്കിലും കാണികള്‍ക്ക് പ്രദര്‍ശനമുണ്ടാകില്ല. ബുധനാഴ്ച മുതലേ സിനിമകള്‍ തിയേറ്ററുകളിലെത്തൂ. ജയിംസ് ബോണ്ടിന്റെ 'നോ ടൈം ടു ഡൈ' ആണ് ആദ്യമെത്തുന്ന ചിത്രം.

റിലീസാകുന്ന ആദ്യ മലയാള ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പാ'ണ്. നവംബര്‍ 12ന് റിലീസാകും.

ആളില്ലാ പ്രദര്‍ശനം

ഉപകരണങ്ങളെല്ലാം പ്രവര്‍ത്തനസജ്ജമാണോയെന്ന് അറിയാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് പ്രദര്‍ശനമുണ്ടാകും. കോവിഡ് മാനദണ്ഡം പാലിച്ചാകും ആളുകള്‍ക്ക് പ്രവേശനം.

കെ.വിജയകുമാര്‍

Content Highlights: Theaters in Kerala all set to open James Bond, No time to die to release on Wednesday