കുറുപ്പിൽ ദുൽഖർ സൽമാൻ
കൊച്ചി: ഒ.ടി.ടി. വിവാദത്തിനിടെ കോവിഡ് ലോക്ഡൗണിനു ശേഷം വീണ്ടും തുറന്ന തിയേറ്ററുകളിലെ റിലീസ് ശ്രമങ്ങള്‍ 'ക്ലൈമാക്സി'ലേക്ക്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമ 'കുഞ്ഞാലി മരക്കാര്‍- അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി.യിലേക്കെന്ന് ഉറപ്പിച്ചതോടെ അവശേഷിച്ച സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനായ 'ഫിയോക്' ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' റിലീസുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം 'ഫിയോക്' ഭാരവാഹികളും പങ്കെടുത്തു. സംഘടനയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സമ്മേളനത്തില്‍ സിനിമയുടെ പ്രദര്‍ശനത്തിനു വലിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Theaters are all set to release Kurup Movie, Dulquer Salmaan, Mohanlal, Markkar to OTT


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..