ര്‍ക്കാര്‍ അനുമതി നല്‍കിയ ഒക്ടോബര്‍ 25 -നു തന്നെ തിയേറ്ററുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീണ്ടും തുറക്കുന്നതിന് ഒരു തിയേറ്ററിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്. 

ഒരു പൈസ പോലും വരുമാനമില്ലാതിരുന്ന അടച്ചിടല്‍ കാലത്തും മാസം കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് ഓരോ തിയേറ്റര്‍ ഉടമയും പരിപാലനത്തിനായി ചെലവഴിച്ചത്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് തന്നെ 50,000 മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവായവരുണ്ട്. കടത്തിന്മേല്‍ കടംകയറി നില്‍ക്കുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ വീണ്ടും അടച്ചിടേണ്ട സ്ഥിതിയിലേക്കു പോകും- കെ. വിജയകുമാര്‍, ഫിയോക് പ്രസിഡന്റ് പറഞ്ഞു.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബര്‍ 12-ന് റിലീസ് തീരുമാനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ആകും ആദ്യ മലയാള സിനിമ.

കാണികള്‍ രണ്ടുഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവുണ്ടാകുമെന്നാണ് കരുതുന്നത്. തിയേറ്ററിലെത്തുന്നവരില്‍ 80 ശതമാനം പേരും 60 വയസ്സില്‍ താഴെയുള്ളവരാണ്. ഇവര്‍ക്കൊന്നും രണ്ടുഡോസ് വാക്‌സിന്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിയേറ്ററില്‍ അത്തരമൊരു കര്‍ശന നിയമം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് സിനിമാസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തില്‍ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച നടക്കുന്നുണ്ട്. ടിക്കറ്റ് ചാര്‍ജില്‍ അഞ്ചുരൂപ അധിക സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്

ആദ്യം വരുന്നത് ജെയിംസ് ബോണ്ട്

ജെയിംസ് ബോണ്ടിന്റെ 'നോ ടൈം ടു ഡൈ', തമിഴ് ചിത്രം 'ഡോക്ടര്‍' എന്നിവയാകും ആദ്യമെത്തുക. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ നൂറുശതമാനം സീറ്റിങ് കപ്പാസിറ്റി ആയ ശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.

Contenet Highlights: Theater opening in Kerala after covid crisis, Malayalam New releases, owners struggles to pay back debts