അഭിനയംകൊണ്ട് അടയാളപ്പെടുത്തിയ രുക്മിണി വിടവാങ്ങി


രുക്മിണി, തച്ചോളി ഒതേനൻ എന്ന സിനിമയിലെ പാട്ട് രംഗത്ത് രുക്മിണി ഇടതുഭാഗത്ത്, അഭിനയിച്ചത് തച്ചോളി ഒതേനനിലെ അംബികയുടെ തോഴിയായി

നാദാപുരം: സിനിമയിലും നാടകവേദികളിലും അഭിനയം കൊണ്ട് തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. കടത്തനാട്ടിലെ ഒട്ടേറെ നാടകവേദികളില്‍ മിന്നുന്ന പ്രകടനം രുക്മിണി കാഴ്ചവെച്ചിരുന്നു. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. അന്‍പതുവര്‍ഷംമുമ്പ് സിനിമാ നടന്‍ സത്യനും അംബികയുമടങ്ങുന്ന സിനിമാ താരങ്ങള്‍ പെരിങ്ങത്തൂര്‍ പുഴയില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയത് നാദാപുരത്തെ പഴമക്കാര്‍ക്ക് ഇന്നും തിളങ്ങുന്ന ഓര്‍മയാണ്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന്‍ എന്ന സിനിമയിലെ പാട്ടിന്റെ സീനില്‍ അംബികയുടെ തോഴിയായി അഭിനയിച്ചത്.

'അഞ്ജന കണ്ണെഴുതി...' എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്.പഴയകാലത്തെ നാലുസിനിമികളില്‍ രുക്മിണി അഭിനയിച്ചതായി ബന്ധുക്കള്‍ പറയുന്നു. സത്യനെ കാണാനും നാട്ടുകാരിയായ രുക്മിണി സിനിമയില്‍ അഭിനയിക്കുന്നത് നേരില്‍കാണാനും വന്‍ ജനാവലിയാണ് പെരിങ്ങത്തൂര്‍ പുഴയോരത്ത് തടിച്ചു കൂടിയതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്.

പ്രദേശത്തെ സാംസ്‌കാരികമുന്നേറ്റത്തില്‍ ഏറെ കരുത്തുപകര്‍ന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്മിണി സജീവസാനിധ്യമായിരുന്നു. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017-ലെ വിഷുദിനത്തില്‍ മികച്ചനടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന് ചാലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ രുക്മിണിയെ ആദരിച്ചിരുന്നു. അന്ന് സംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന്‍ മുന്‍കൈയെടുത്താണ് നിരവധി സിനിമാതാരങ്ങളെ അണിനിരത്തിക്കൊണ്ട് ജന്മനാടായ തൂണേരിയില്‍ പരിപാടി നടത്തിയത്.

ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്മിണി അടക്കമുള്ള നിരവധിപേര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും അതുല്യപ്രതിഭകളായിരുന്നു അവരെന്നും എ.കെ. ബാലന്‍ ഓര്‍ത്തു. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ പെരിങ്ങത്തൂര്‍ പുഴയിലെ തച്ചോളി ഒതേനന്‍ സിനിമാ ഷൂട്ടിങ്ങില്‍ സത്യനെ കാണാന്‍വേണ്ടി പോയി നിരാശയോടെ തിരിച്ചുവന്നത് ഇപ്പോഴും ഓര്‍മയിലുണ്ടെന്നും എ.കെ. ബാലന്‍ പറഞ്ഞു.

Content Highlights: Theater Film artist actress Rukmmini passed away, malayalam Cinema, Thacholi Othenan, Ambika


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented