നീയൊരു കുറ്റം ചെയ്തിട്ടുണ്ട്, അതെന്താണെന്ന് നിനക്കുമറിയാം ഞങ്ങൾക്കുമറിയാം; നാലാംമുറ ടീസർ


ചിത്രത്തിന്റെ ടീസറിലെ ഒരു രംഗത്തിൽ ബിജു മേനോൻ | Photo: Screen grab

'ലക്കി സ്റ്റാര്‍' എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നാലാംമുറ'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്ത മാസം ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകംതന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ഒരു സസ്‌പെന്‍സ് ഡ്രാമ ജോണറിലുള്‍പ്പെടുന്ന സിനിമയാണ് 'നാലാംമുറ'യെന്നാണ് പുറത്തിറങ്ങിയ ടീസര്‍ സൂചിപ്പിക്കുന്നത്. അത്യന്തം ആകാംഷയുണര്‍ത്തുന്ന നിമിഷങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ ഒക്ടോബര്‍ 22നാണ് ടീസര്‍ പുറത്തിറങ്ങിയത്.



സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.

യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷാബു അന്തിക്കാട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതമൊരുക്കുന്നത് ഗോപി സുന്ദറുമാണ്.

എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: അപ്പുണ്ണി സാജന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍: നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് പ റോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ പിആര്‍ഒ: ജിനു അനില്‍കുമാര്‍.


Content Highlights: nalammura movie teaser out, biju menon and guru somasundaram' shares screen

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented