എനിക്ക് പഠിക്കണം അവരെപ്പോലെ; ശ്രദ്ധനേടി 'ദ സ്റ്റുഡന്റ്'


ഹ്രസ്വചിത്രത്തിൽ നിന്നും

പഠിക്കാനുള്ള അതിയായ മോഹം ഉള്ളില്‍ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്ന പ്രമേയമാണ് 'ദ സ്റ്റുഡന്റ്' എന്ന ഹ്രസ്വചിത്രത്തില്‍ ഉള്ളത്. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന മനോഹരമായ ഒരു സന്ദേശമുള്ള ഈ ചിത്രം അദ്ധ്യയന വര്‍ഷാരംഭ ദിനത്തിലാണ് റിലീസ് ചെയ്തത്. മാതാപിതാക്കള്‍ക്ക് അവരുടെ ജീവിതസാഹചര്യം മൂലം അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പലപ്പോഴും വൈകിപോകാറുണ്ട്. അത് കുട്ടി തന്നെ മാതാപിതാക്കളെ ഓര്‍മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

തമിഴ് ബാലികയായി വേഷമിട്ടിരിക്കുന്ന പാറു വളരെ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആദിലക്ഷ്മി എന്ന കുട്ടിയാണ് തമിഴ് ബാലികയായ പാറു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വരുണ്‍ കുമാര്‍ അപ്പയായും നീതു കെ എസ് അമ്മയായും വേഷമിട്ടിരിക്കുന്നു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് ശിവശങ്കരനാണ്. ക്യാമറ:അക്ഷയ് ജെയിംസ്, സംഗീതം:വിഷ്ണുദാസ്. എഡിറ്റിംഗ്:ഫ്രാങ്ക്‌ളിന്‍ ബി സെഡ്, സൗണ്ട് ഡിസൈന്‍ :ശ്രീജിത്ത് ശ്രീനിവാസന്‍, കളറിംഗ് :ഇജാസ് നൗഷാദ്, നിര്‍മാണം:സേതു ശിവന്‍ പ്രൊഡക്ഷന്‍സ് &അനുമോദ് പ്രൊഡക്ഷന്‍ ഹൗസ്

Content Highlights: The Student, New Short film, Sudheesh Sivasankaran, Adilakshmi T V, Short Movie about Education

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented