രീന കപൂര്‍-സെയ്ഫ് അലി ഖാന്‍ ദമ്പതികളേക്കാള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം അവരുടെ മകന്‍ തൈമൂര്‍ അലി ഖാനാണ്. രണ്ടര വയസ്സുകാരനായ തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ കരീനയെയും സെയ്ഫിനെയും അലോസരപ്പെടുത്തുണ്ട്. കുഞ്ഞിന്റെ സ്വകാര്യതയെ ഇതെല്ലാം വല്ലാതെ ബാധിക്കുന്നുവെന്ന് സെയ്ഫ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നരലക്ഷം രൂപയാണ് ആയയുടെ ഒരു മാസത്തെ ശമ്പളമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരീനയിപ്പോള്‍. ഒരു ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥനേക്കാള്‍ ശമ്പളം ആയ വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു കരീന.

'എങ്ങിനെയാണ് ഞങ്ങളുടെ വീട്ടിലെ കാര്യം മറ്റുള്ളവര്‍ അറിയുന്നത്. എന്റെ കുഞ്ഞ് സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതിന് വിലയിടാന്‍ കഴിയുമോ? തൈമൂര്‍ സംതൃപ്തനാണെങ്കില്‍ ആയയുടെ ശമ്പളത്തെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്തിന്. 

ഞാന്‍ കാര്‍ക്കശ്യക്കാരിയാണെന്നും അഹങ്കാരിയാണെന്നും ചിലര്‍ പരിസഹിക്കാറുണ്ട്. അഹങ്കാരത്തോടെ ഞാന്‍ ഒരിക്കലും പെരുമാറിയിട്ടില്ല. എനിക്കും ഒരു കുടുംബമുണ്ട്, സ്വകാര്യതയുണ്ട്. അത് മാനിക്കാത്തവര്‍ മോശം കാര്യങ്ങള്‍ പറയും. അതൊന്നും ഗൗനിക്കുന്നില്ല'- കരീന പറഞ്ഞു.

Content Highlights: the salary of Taimur's nanny actor kareena kapoor reply