-
മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണെന്ന് വ്യാജ പ്രചരണം. മാര്‍ച്ച് 31 വരെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ഇതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
എന്നാല്‍ മഞ്ജു വാര്യരുടെ തിരക്കുകള്‍ മാനിച്ചാണ് ഷൂട്ടിങ് ബ്രേക്ക് എടുത്തതെന്നും അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കാനാണ് ഇരിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മഞ്ജുവിന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുള്ളതു കൊണ്ട് നേരത്ത തീരുമാനിച്ച പ്രകാരമാണ് ഷെഡ്യൂള്‍ ബ്രേക്ക് എടുത്തിരിക്കുന്നത്.
തീയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുകയാണെന്ന് സിനിമാസംഘടനകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കണോ എന്ന കാര്യത്തില്‍ അതാത് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തീരുമാനങ്ങള്‍ എടുക്കാമെന്നും ജാഗ്രതയോടെയിരിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജോഫിന്‍ ടി ചാക്കോ എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.
Content Highlights : the priest movie shooting stopped mammooty manju warrier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..