മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതു കൊണ്ടും വിദേശരാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാത്തത് കൊണ്ടുമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്. നവാ​ഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാർച്ച് 4നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ത്രില്ലർ ചിത്രമായ "ദി പ്രീസ്റ്റ്" ഒരു കുടുംബ ചിത്രം കൂടിയായത് കൊണ്ട് കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കില്ലെന്നും, അനുകൂലമായ തീരുമാനങ്ങൾ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ ഫെയ്സ്ബുക്കിൽ കുറിച്ചു. ലോകത്ത് പലയിടത്തും തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് കൊണ്ട് ലോകം മുഴുവൻ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം എന്ന ആഗ്രഹം നടക്കാത്തത് കൊണ്ടുമാണ് റിലീസ് മാറ്റുന്നതെന്നും സംവിധായകൻ കുറിച്ചു.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക നിഖില വിമൽ, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെ താണ്.തിരക്കഥ സംഭാഷണം ദീപുപ്രദീപ്, ശ്യാം മേനോൻ. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം.

സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മീഡിയ പ്രൊമോഷൻസ് മഞ്ജു ഗോപിനാഥ്.

Content Highlights : The Priest Movie Release date postponed Mammootty Manju Warrier Jofin T Chacko