മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റിൽ ശബ്ദം നൽകുവാൻ കൊച്ചു കലാകാരികൾക്ക് അവസരം. കൈതി ഫെയിം ബേബി മോണിക്കക്ക് ഡബ്ബ് ചെയ്യുവാൻ മലയാളം നന്നായി അറിയാവുന്ന ഒരു പെൺകുട്ടിയെയാണ് അണിയറപ്രവർത്തകർ തേടുന്നത്.
8നും 13നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. താല്പര്യമുള്ളവർ 9947703364 എന്ന നമ്പറിലേക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോയിലെ സംഭാഷണം വോയ്സ് മെസ്സേജായി അയക്കേണ്ടതാണ്. അവസാനതീയതി 12 ജനുവരി 2020.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഖിൽ ജോർജ്.
Content Highlights : The Priest Malayalam Movie Mammootty Manju Warrier Joffin T Chacko Dubbing