സംവിധായകനെതിരേ പീഡനക്കേസ്: പടവെട്ട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ഹർജി തള്ളി


1 min read
Read later
Print
Share

പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആ നിലയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വിശദീകരിച്ചു.

പടവെട്ടിന്റെ പോസ്റ്റർ | ഫോട്ടോ: www.facebook.com/NivinPauly

കൊച്ചി: പീഡനക്കേസിൽ പ്രതിയായ ലിജു കൃഷ്‌ണ സംവിധാനം ചെയ്ത ‘പടവെട്ട്’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജു കൃഷ്‌ണയ്ക്കെതിരേ ക്രിമിനൽ കേസുണ്ടെന്നും വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആ നിലയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വിശദീകരിച്ചു. ഇതു കണക്കിലെടുത്ത് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തള്ളുകയായിരുന്നു. യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തേ നിഷേധിച്ചതാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി. നായർ അറിയിച്ചു.

നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ തിരക്കഥയിലുൾപ്പെടെ വിലയേറിയ നിർദേശങ്ങളും സഹായങ്ങളും താൻ നൽകിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജു കൃഷ്‌ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നുമാണ് യുവതിയുടെ ആരോപണം.

ചിത്രത്തിന്റെ ഷൂട്ടിങ്‌ നടക്കുന്ന ഘട്ടത്തിലാണ് യുവതി ലിജുവിനെതിരേ പരാതി നൽകിയത്. 2020 മുതൽ സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനിൽനിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Padavettu Movie, Liju Krishna Arrest, High Court on Padavettu Movie Release

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashok selvan, keerthi pandian

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

Sep 13, 2023


Keerthi and Ashok Selvan

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരാവുന്നു? 

Aug 14, 2023


Michael Gambon

1 min

നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു ; ഹാരി പോട്ടർ സീരീസിലൂടെ ശ്രദ്ധേയൻ

Sep 28, 2023


Most Commented