ജെയിംസ് വാന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം 'കണ്‍ജ്യുറിങ് 2' കണ്ട് പേടിക്കാത്തവര്‍ കുറവായിരിക്കും. കാതടപ്പിക്കുന്ന കോലാഹലങ്ങളും പേടിപ്പിക്കുന്ന നിശബ്ദതയും ഇരുട്ടും നിഴലുമെല്ലാം ചേര്‍ന്ന് രണ്ടേകാല്‍ മണിക്കൂറോളം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയതാണ് കണ്‍ജ്യുറിങ് 2 വിന്റെ ഏറ്റവും വലിയ വിജയം. 

കണ്‍ജ്യുറിങില്‍ പ്രേക്ഷകരെ വേട്ടയാടിയ കഥാപാത്രമാണ് വലാക്ക് എന്ന കന്യസ്ത്രീ. വലാക്ക് എങ്ങനെ ആളുകളെ പേടിപ്പിക്കുന്ന ദുരാത്മാവായി? അതിനുള്ള ഉത്തരമാണ് 'ദ നണ്‍' എന്ന ചിത്രം.

കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കും 'ദ നണ്‍' എന്ന സൂചനകളാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ നല്‍കുന്നത്.  ദുരൂഹസാഹചര്യത്തില്‍ ഒരു കന്യസ്ത്രീ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയ്ക്ക് പിറകിലുള്ള സത്യം അന്വേഷിക്കാന്‍ മറ്റൊരു കന്യാസ്ത്രീയെയും വൈദികനെയും വത്തിക്കാന്‍ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയില്‍ എത്തുകയും  തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

കോറിന്‍ ഹാര്‍ഡിയാണ് ചിത്രം ഒരുക്കുന്നത്. ജെയിംസ് വാനും ഗാരി ഡെബര്‍മാനുമാണ് രചന. ബോണി ആരോണ്‍സ് ആണ് ദുരാത്മാവായ വലാക്കിനെ അവതരിപ്പിക്കുന്നത്. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlights: the Nun movie trailer valak the demon nun conjuring 2 Annabelle