സഞ്ജയ് ലീല ബൻസാലി| Photo: https:||www.instagram.com|p|BPrYuQVg7tE|
കോവിഡ് രണ്ടാം തരംഗത്തോടെ രാജ്യത്തെ സിനിമാ വ്യവസായം സ്തംഭിച്ചിരിക്കുകയാണ്. ഒട്ടനവധി സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചു. ഷൂട്ടിങ്ങിനായി തയ്യാറാക്കി വച്ചിരിക്കുന്ന സെറ്റുകളുടെ നിര്‍മാണത്തിനത്തിലും വാടകയിനത്തിലും കോടിക്കണക്കിന് രൂപയാണ് നഷ്ടമായികൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് വരുന്നത്.
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ചിത്രീകരണം മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ സിനിമയുടെ സെറ്റ് പൊളിക്കാന്‍ സാധിക്കുകയില്ല. മുംബൈയില്‍ സെറ്റ് പണിതിരിക്കുന്ന സ്ഥലത്തിന് മൂന്ന് ലക്ഷം രൂപ വീതമാണ് ദിവസവാടക. സെറ്റ് പൊളിച്ചു മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വാടക നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ബന്‍സാലി.
മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.
മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
Content Highlights: The lockdown is costing Sanjay Leela Bhansali 3 lakh rupees per day, gangubai kathiawadi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..