'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ ആശുപത്രിയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ


1 min read
Read later
Print
Share

സംവിധായകൻ ആശുപത്രിയിലായതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്

സുദീപ്തോ സെൻ | PHOTO: AFP

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്തോ സെന്നിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തന്റെ ആരോഗ്യനില നിയന്ത്രണത്തിലാണെന്ന് സംവിധായകൻ ഒരു ​ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും തന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സംവിധായകൻ ആശുപത്രിയിലായതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്.

പ്രഖ്യാപനം മുതൽക്കേ വിവാദത്തിലായ ചിത്രമാണ് 'ദി കേരള സ്റ്റോറി'. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’യിൽ ആദാ ശർമയാണ് നായികാ വേഷത്തിലെത്തുന്നത്. ബം​ഗാളിൽ കേരള സ്റ്റോറി നിരോധിച്ചപ്പോൾ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. വിവാ​ദങ്ങൾക്കിടയിലും ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ ചിത്രത്തിനായിരുന്നു.

Content Highlights: The Kerala Story director Sudipto Sen hospitalised health update

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
suresh gopi

1 min

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സർക്കാർ

Sep 21, 2023


mayavanam

1 min

നി​ഗൂഢതകളുടെ 'മായാവനം'; ടൈറ്റിൽ പോസ്റ്റർ ഉണ്ണി മുകുന്ദൻ പുറത്തിറക്കി 

Sep 21, 2023


vijay antony daughter meera found dead by hanging suicide

2 min

ആരെയും ബുദ്ധിമുട്ടിക്കില്ല, സ്നേഹമുള്ള കുട്ടിയായിരുന്നു; വിജയ് ആന്റണിയുടെ മകളെക്കുറിച്ച് ജോലിക്കാരി

Sep 20, 2023


Most Commented