The Kashmir Files, Pathaan
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കാശ്മീര്‍ ഫയല്‍സ്' വീണ്ടും തിയേറ്ററില്‍ റിലീസ് ചെയ്യുന്നു. മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രം 300 കോടിയോളമാണ് ബോക്സ് ഓഫീസില്‍നിന്ന് നേടിയത്. സംവിധായകന് വിവേക് അഗ്നിഹോത്രിയാണ് 'ദ കാശ്മീര്‍ ഫയല്‍സി'ന്റെ റീ-റിലീസ് പ്രഖ്യാപിച്ചത്. തിയേറ്ററില്‍ സിനിമ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരമൊരുക്കുന്നുവെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ജനുവരി 19-ന് ചിത്രം റിലീസ് ചെയ്യും
കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ചിത്രമെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനെതിരേ ജൂറി ചെയര്മാന് വിമര്‍ശനം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു.
അതേസമയം, ബോളിവുഡിലെ വമ്പന്‍ റിലീസുകളിലൊന്നായ 'പഠാന്റെ' റിലീസിന് ഒരാഴ്ച മുന്നോടിയായാണ് 'കാശ്മീര്‍ ഫയല്‍സ്' പ്രദര്‍ശിപ്പിക്കുന്നത്. ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഒട്ടേറെ പേര് രംഗത്ത് വന്നു. വിദേശത്ത് പ്രീ ബുക്കിങ് ആരംഭിച്ച 'പഠാന്' വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: The Kashmir Files To Re-Release In Theatres, before Shah Rukh Khan Pathaan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..