നദാവ് ലാപ്പിഡ് | ഫോട്ടോ: എ.എൻ.ഐ
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരേയുള്ള പരാമർശത്തിലൂടെ കാശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ഇസ്രായേലി സംവിധായകനും ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപ്പിഡ്. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പരാമർശത്തിൽ അദ്ദേഹം ഖേദപ്രകടനം നടത്തിയത്.
ആരെയും അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് ലാപ്പിഡ് പറഞ്ഞു. ദുരിതം അനുഭവിച്ചവരോ അവരുടെ ബന്ധുക്കളോ ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ അങ്ങനെയാണ് കരുതിയതെങ്കിൽ ക്ഷമ ചോദിക്കുന്നു. മുഴുവൻ ജൂറിക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ലാപ്പിഡ് കൂട്ടിച്ചേർത്തു.
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവേ കശ്മീർ ഫയൽസിനെ മേളയിൽ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനമായിരുന്നു നദാവ് ലാപ്പിഡ് നടത്തിയത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ കശ്മീർ ഫയൽസ് ഇടം നേടിയത് ശരിക്കും തങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകൾക്ക് ചേർന്നതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലാപ്പിഡിന്റെ പ്രസ്താവനയ്ക്കെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി, നടൻ അനുപം ഖേർ തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.
Content Highlights: the kashmir files row, nadav lapid apologises for his comment, iffi 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..