Vivek Agnihothri, Kashmir Files
മുംബൈ: ഇസ്രായേല്‍ സംവിധായകന് നാദവ് ലാപിഡിന്റെ വിമര്‍ശനത്തിന് പിന്നാലെ കശ്മീര്‍ ഫയല്‍സിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി. 'ദ കശ്മീര്‍ ഫയല്‍സ്: അണ് റിപ്പോര്‍ട്ടഡ്' എന്ന പേരിലായിക്കും രണ്ടാം ഭാഗം. കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ ഇതിലൂടെ പുറത്തു കൊണ്ടുവരുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
കശ്മീര്‍ ഫയല്‍സിന്റെ തുടര്‍ച്ച സിനിമയാണോ വെബ് സീരീസാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കലാരൂപം എന്നതില്കവിഞ്ഞുള്ള പ്രാധാന്യം കശ്മീര്‍ ഫയല്‍സിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണ്.
കൈവശമുള്ളതെളിവുകള് ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്- അഗ്നിഹോത്രി പറഞ്ഞു.
Content Highlights: The Kashmir Files iffi controvers Vivek Agnihotri announces second part of film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..