ഈ സിനിമ എന്താ ഇങ്ങനെ? എന്താണ് ഉദ്ദേശിച്ചത്; ഇതോ 'ദി ഹുക്ക്'?


The Hook

''ഈ സിനിമ ഞങ്ങള്‍ കണ്ടു ദൃശ്യങ്ങള്‍ രസമുണ്ട് പക്ഷെ നിങ്ങള്‍ ഇത് കൊണ്ട് എന്താണ് പറയാന്‍ ഉദേശിച്ചത് ?'' ഒന്നും മനസിലായില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന മാതൃഭൂമി ഡോട്ട് കോമില്‍ റിലീസ് ആയ ദി ഹൂക് എന്ന ക്യാപ്‌സ്യൂള്‍ സിനിമ കണ്ടതു മുതല്‍ ആളുകള്‍ സ്വയം അല്ലെങ്കില്‍ മറ്റൊരാളോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്

പ്രത്യകമായ ഒരു ഉദ്ദേശം ആ സിനിമയ്ക്ക് പിന്നില്‍ എന്നല്ല ലോകത്തിലെ ഒരു കലാസൃഷ്ടിക്കും ഇല്ല എന്ന് ചിരിച്ചു കൊണ്ട് തന്നെ പറയുകയാണ് മറ്റുചിലര്‍ ആ എട്ടു മിനുട്ട് സിനിമയും അങ്ങനെ തന്നെ പറയുന്നു. നൂറു ശതമാനം സാക്ഷരത നേടിയ നമ്മള്‍ അക്ഷരങ്ങളെ വായിക്കുന്ന പോലെ എന്ത് കൊണ്ടാണ് ദൃശ്യങ്ങളെ വായിക്കാന്‍ ശ്രമിക്കാത്തത്? എന്നാണ് ചില ആളുകളുടെ മറുചോദ്യം.

റിയാലിറ്റിയില്‍ തുടങ്ങിയ സിനിമ അവസാനിക്കുന്നത് സാധാരണ യുക്തിയ്ക്ക് നിരക്കാത്ത ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടാണ് എന്നതും ആളുകളെ നെറ്റി ചുളിപ്പിക്കുന്നു. ''സംഗതി കാണാന്‍ കൊള്ളാം പക്ഷെ ഇതെന്താ ഇങ്ങനെ?'' ആളുകള്‍ക്ക് ചോദ്യം ബാക്കി ആവുന്നു. ആ ചോദ്യം കാണ്ട് തന്നെ അവര്‍ കുറച്ച്‌ സമയം നടക്കുന്നു, അസ്വസ്ഥരാവുന്നു. ആളുകള്‍ അറിയാതെ തന്നെ അവര്‍ ദൃശ്യങ്ങളെ വായിക്കാന്‍ ശ്രമിച്ചു തുടങ്ങുന്നു. ഷോര്‍ട്ട് ഫിലിം എന്ന പേര് മാറ്റി കാപ്‌സ്യുള്‍ ഫിലിം എന്ന് മാറ്റിയതിനു പിന്നിലും ഒരു തമാശയില്‍ കലര്‍ത്തിയ രഹസ്യമുണ്ട്. കാപ്‌സ്യുള്‍ എന്നതിന് ഗുളിക എന്ന് കൂടി അര്‍ഥം വരും ഗുളികയ്ക്ക് മരുന്ന് എന്നും. ദൃശ്യഭാഷ ആസ്വദിക്കുന്നതിനുള്ള ചെറിയ മരുന്നാണ് ഇതെന്ന് ചിലരുടെ പക്ഷം. എന്തായാലും ഒന്ന് ദി ഹൂക് കണ്ടു നോക്കൂ, എന്താണ് കവി ഉദ്ദേശിച്ചതെന്ന്.

Content Highlights: The Hook, Capsule Movie V Balu, Malayalam short film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented