സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേയ്ക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.

കാരക്കുടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോൺപോൾ എഡിറ്റിങ്ങും രാജ്കുമാർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഓടിടി റിലീസായി പ്രദർശനത്തിനെത്തിയ ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച പ്രതികരണമാണ് നേടിയത്.

Content Highlights : The Great Indian Kitchen Tamil Remake Starring Aishwarya Rajesh In lead role shooting started