സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മഹത്തായ ഭാരതീയ അടുക്കളയുടെ ടീസര്‍ പുറത്തിറങ്ങി. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്‌സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.