ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സംവിധായകൻ തന്നെ രചനയും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlights : The Great Indian Kitchen Starring Suraj Venjaramoodu and Nimisha Sajayan sirected by Jeo Baby