'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ഒ.ടി.ടിയില്‍; നീസ്ട്രീമില്‍ റിലീസ്


വെള്ളിത്തിരയില്‍ വന്‍വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമക്കു ശേഷം സുരാജും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

-

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന മലയാള കുടുംബചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ /മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15-ന് റിലീസ് ചെയ്യും. കേരളത്തില്‍നിന്നുള്ള ആഗോള മലയാളം ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക.

വെള്ളിത്തിരയില്‍ വന്‍വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ജിയോ ബേബി രചനയും സംവിധാനം നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് ആണ്. എഡിറ്റിംഗ്- ഫ്രാന്‍സിസ് ലൂയിസ്. സംഗീതം- സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയില്‍ എത്തുന്ന യുവസംവിധായകരില്‍ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.'

യു.എസ്. ആസ്ഥാനമായ നെസ്റ്റ് ടെക്‌നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. കേരളത്തിലെ പ്രമുഖ ഒ.ടി.ടി. ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍. കേരളത്തില്‍നിന്നുള്ള ഗ്ലോബല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നീസ്ട്രീമില്‍, വര്‍ഷം നാല്‍പ്പതോളം സിനിമകളുടെ റിലീസുകള്‍, ഇരുപതോളം വെബ് സീരീസുകള്‍, നിരവധി മലയാളം ലൈവ് ടിവി ചാനലുകള്‍ മറ്റ് വിനോദ പരിപാടികള്‍ എന്നിവയും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്. പുതിയ സിനിമ റിലീസുകള്‍ കൂടാതെ മലയാള സിനിമയിലെ നൂറോളം മുന്‍കാല ക്ലാസ്സിക് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും നീസ്ട്രീമില്‍ ലഭ്യമാണ്.

ലോകമാകമാനമുള്ള കേരളീരായ പ്രേക്ഷകര്‍ക്ക് മികച്ച മലയാളം വിനോദ പരിപാടികള്‍ ഇതിലൂടെ ആസ്വദിക്കാം. ആപ്പിള്‍, ആന്‍ഡ്രോയിഡ്, റോക്കു ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്, www.neestream.com എന്നിവയിലൂടെ നീസ്ട്രീം ലഭ്യമാകും. വാര്‍ഷിക പ്ലാന്‍ ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് നീസ്ട്രീം അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ നീസ്ട്രീം കണ്ടന്റുകളും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

Content Highlights: The Great Indian Kitchen, Mathews Pulickan, Mrudula Devi S, Suraj, Nimisha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented