ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍  കിച്ചണ്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. നിമിഷ സജയന്‍, സുരാജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നീസ്ട്രീമിലൂടെയാണ് റിലീസ് ചെയ്തത്. 

സംവിധായകന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറയുന്നു

ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍  കിച്ചണ്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ചിത്രമാണ്. സ്ത്രീപക്ഷത്തു നിന്ന് കഥ പറഞ്ഞ ഈ ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടിനേടുകയും ചെയ്തു. 

ഒരു പഴയ നായര്‍ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാന്‍ സാധിക്കാതെ വരുന്നതും, അതെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതവും ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

Content Highlights: The Great Indian Kitchen Movie to release in Amazon Prime Video, Jeo Baby