-
ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ദി ഗോസ്റ്റ് റൈറ്റര്‍' തൊടുപുഴയില്‍ ആരംഭിച്ചു.
തൊടുപുഴ, മുട്ടം റൈഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ പ്രശസ്ത താരം ചന്ദ്ര ലക്ഷ്മണ്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചു. സാംജി, സുബ്രഹ്മണ്യം, വേണു, കൊച്ചിന്‍ ബാബു, അജി ജോര്‍ജ്, ബെന്‍, സുരേഷ്, അനില്‍ മേനോന്‍, മനോജ് കുറ്റികാട്ടില്‍, മച്ചാന്‍ സലിം, രമ ജീവന്‍, റിയ, ഉമ, മാസ്റ്റര്‍ സൂര്യ കിരണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫ്രണ്ട് ലൈന്‍ ത്രി സിക്‌സ് നയണ്‍ ബാനറില്‍ രവി മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ഡി സുകുമാരന്‍ നിര്‍വ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജീവന്‍ എം വി. സുധീര്‍ ബാബുവിന്റെ വരികള്‍ക്ക് ഉണ്ണികൃഷ്ണന്‍ പാക്കനാര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജേഷ് മറോളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ലക്ഷ്മി മേനോന്‍, രാജീവ് ആര്‍, പല്ലവി രാജീവ്, കല-അനൂപ് അപ്‌സര,മേക്കപ്പ്-കൃഷ്ണണ്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം-അനില്‍ കാരാളി സ്റ്റില്‍സ്-ഇക്ബാല്‍ എം കെ, എഡിറ്റര്‍-സൂരജ് അയ്യപ്പന്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-മനോജ് കുറ്റികാട്ടില്‍, പ്രൊഡക്ഷന്‍ മാനേജര്‍-ഷാജി മാള, സ്റ്റുഡിയോ-ചിത്രാഞ്ജലി, ഡിസൈന്‍സ് ആന്‍ഡ് പബ്ലിസിറ്റി -സെന്‍, ഓണ്‍ലൈന്‍ പ്രൊമോഷന്‍-ഫേസ് ടാലെന്റ്‌റ് ക്ലബ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: The Ghost Rider Movie, Indrans, Chandra Lakshman, MR Ajayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..