ഒമര്‍ ലുലു ചിത്രം 'നല്ല സമയ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


'നല്ല സമയ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ | Photo: Special arrangement

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവംബറില്‍ റിലീസിനെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കലന്തൂര്‍ ആണ്. നായകനായ ഇര്‍ഷാദിനും വിജീഷിനുമൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് പോസ്റ്ററിലുള്ളത്.

ചിത്രം ഒരു മുഴുനീള 'ഫണ്‍ സ്റ്റോണറാ'ണെന്നാണ് കളര്‍ഫുള്‍ ഡിസൈനിലൊരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടാഗ്‌ലൈന്‍ സൂചിപ്പിക്കുന്നത്. യുവതാരങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ സംവിധാനസംരംഭമാണ് 'നല്ല സമയം'.



നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ കലന്തൂര്‍ നിര്‍മിക്കുന്ന നല്ല സമയത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാര്‍ഥാണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: first look poster of omar lulu film 'Nalla Samayam'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented