പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടും..! 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക് മമ്മൂട്ടി പുറത്തിറക്കി


photo: facebook.com/Mammootty

പ്രേക്ഷകരെ ഏറെ രസിപ്പിച്ച പഞ്ചവർണ തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ കുറേയേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി ആർ ഒ - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്...പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Content Highlights: The first look poster of director Shafi’s new comedy, Anandam Paramanandam,was released by Mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented