കാർത്തികി ഗോൺസാൽവസും ഗൂനീത് മോംഗയും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം| Photo: Photo by Patrick T. Fallon / AFP
95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു. അതിലാദ്യത്തേതാണ് ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചത്. കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രിസില്ല ഗോണ്‍സാല്‍വസാണ്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സാണ് സംപ്രേഷണം ചെയ്യുന്നത്. ഗുനീത് മോംഗയ്‌ക്കൊപ്പം ഡഗ്ലസ് ബ്ലഷ്, കാര്‍തികി ഗോണ്‍സാല്‍വസ്, അഛിന്‍ ജെയ്ന്‍ എന്നിവരാണ് നിര്‍മാണം.
പുരസ്‌കാര ഏറ്റുവാങ്ങിയ ശേഷം ഗുനീത് മോംഗ ഇങ്ങനെ കുറിച്ചു: ''ആദ്യ ഇന്ത്യന്‍ നിര്‍മാണ സംരംഭത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. രണ്ടു സ്ത്രീകള്‍ അത് ചെയ്തു. ഞാനിപ്പോഴും വിറയ്ക്കുകയാണ്.''
പുരസ്‌കാര നേട്ടത്തില്‍ ബൊമ്മന്‍, ബെല്ലി എന്നിവരാണ് യഥാര്‍ഥ താരങ്ങളെന്ന് നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്വീറ്റ് ചെയ്തു. അവരുടെ നിരന്തര പിന്തുണയും ജീവിതത്തിന്റെ ഒരു ഭാഗം ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാനുള്ള സന്നദ്ധതയുമാണ് ഈ ചിത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കാനുള്ള കാരണമെന്നും അവര്‍ പോസ്റ്റ് ചെയ്തു. ഇരുവരും വളര്‍ത്തുന്ന രഘു, അമ്മു എന്നീ ആനക്കുട്ടികളുടെ ചിത്രങ്ങളും അവര്‍ ചെറുകുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെല്ലിയും. കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രണ്ടു പേരും. ഇവരുടെ ജീവിതകഥയാണ് കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത 'ദ എലിഫന്റ് വിസ്പറേഴ്സ്'. മുതുമലൈ ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിസില്ല ഗോണ്‍സാല്‍വസാണ് രചന. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സാണ് സംപ്രേഷണം ചെയ്യുന്നത്.
Content Highlights: the elephant whisperer oscar winning documentary short film kartiki Gonsalves Guneet Monga
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..