
വിവേക് അഗ്നിഹോത്രി |ഫോട്ടോ: www.instagram.com/vivekagnihotri/
ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയുടെ ജോലികളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ദ ഡൽഹി ഫയൽസ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
കശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവരോടും നന്ദി പറയുന്നു. കഴിഞ്ഞ നാലുവർഷമായി അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥമായും പ്രവർത്തിച്ചു. കശ്മീരിലെ ഹിന്ദു വിഭാഗത്തോട് ചെയ്ത അനീതിയും അവർക്കെതിരെ നടന്ന വംശഹത്യയും എന്താണെന്ന് പൊതുജനം അറിയണമായിരുന്നു. പുതിയൊരു സിനിമയുടെ ജോലി തുടങ്ങേണ്ട സമയമായി എന്നാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്.
ഡൽഹി ഫയൽസിന്റെ പ്രമേയം എന്താണെന്ന് സംവിധായകൻ വ്യക്തമാക്കിട്ടില്ല. 1990-ൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയേക്കുറിച്ചാണ് ദ കശ്മീർ ഫയൽസ് എന്ന ചിത്രം പറയുന്നത്. അനുപം ഖേർ, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
ഈ വർഷം മാർച്ച് 11-ന് പ്രദർശനത്തിനെത്തിയ ചിത്രം അപ്രതീക്ഷിത മുന്നേറ്റമാണ് തിയേറ്ററുകളിലുണ്ടാക്കിയത്. 250 കോടിയിലേറെ രൂപയാണ് ഇന്ത്യയെമ്പാടുനിന്നും ചിത്രം വാരിക്കൂട്ടിയത്.
Content Highlights: the delhi files, new film of vivek agnihotri, the kashmir files director
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..