ഹൊറർ ത്രില്ലർ  കൺജുറിങ്ങ് സീരീസിലെ മൂന്നാമത്തെ ചിത്രം ദി കൺജുറിങ്ങ്  ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് ന്റെ ട്രെയ്ലർ പുറത്തിറങ്ങി. പാട്രിക് വിൽസണും വെര ഫെർമി​ഗയുമാണ് ആദ്യ ഭാ​ഗങ്ങളിലേത് പോലെ തന്നെ ചിത്രത്തിൽ പ്രേതാന്വേഷകരായ ദമ്പതിമാരായി വേഷമിടുന്നത്.  

ഒരു കൊലപാതക കേസ് അന്വേഷിക്കാൻ എത്തുകയാണ് പ്രേതാന്വേഷകരായ എഡ് വാരണും ലൊറേയ്ൻ വാരണും. കൊല ചെയ്യുന്ന സമയത്ത് തന്റെ ദേഹത്ത് പിശാച് കൂടിയിരുന്നുവെന്നാണ് കൊലപാതകിയുടെ അവകാശവാദം.  പൈശാചിക ശക്തിയെ കോടതിക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതിനോടൊപ്പം തന്നെ അവയോട് വാരൺ ദമ്പതികൾക്ക് പോരാടേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

81- ൽ കണക്റ്റിക്കട്ടില്‍ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  കൺജുറിങ്ങ് യൂനിവേഴ്സ് ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ചിത്രമാണ് ഇത്. മൈക്കൽ ചാവേസ് ആണ് സംവിധാനം. ഫ്രാഞ്ചൈസിക്ക് തുടക്കമിടുകയും ആദ്യ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ജെയിംസ് വാൻ ആണ് മൂന്നാം ഭാ​ഗത്തിന്റെ സഹ എഴുത്തുകാരൻ. ജൂൺ നാലിന് ചിത്രം തീയേറ്ററുകളിലും എച്ച്ബിഒ മാക്സിലും പ്രദർശനത്തിനെത്തും. 

content highlights : The Conjuring 3 trailer Vera Farmiga Patrick Wilson James Wan Michael Chaves conjuring series