ലിപ് ലോക്കുമായി ഇമ്രാന്‍ ഹാഷ്മി വീണ്ടും; ജിത്തു ജോസഫ് ചിത്രം 'ദി ബോഡി' ട്രെയ്‌ലര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ദ ബോഡി'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇമ്രാന്‍ ഹാഷ്മിയും ഋഷി കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വേദിക, ശോഭിത ധൂളിപാല എന്നിവരാണ് നായികമാര്‍.

ത്രില്ലറാണ് ചിത്രം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. 2012-ല്‍ ഇതേ പേരില്‍ റിലീസ് ചെയ്ത സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് ദി ബോഡി. വയാകോം 18, അസ്വര്‍ എന്റര്‍ടൈന്‍മെന്റ് എന്നീ നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 ജീത്തു സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. നിഷികാന്ത് കാമത്ത് ആണ് ഹിന്ദി പതിപ്പ് ഒരുക്കിയത്. ദൃശ്യം നേടിയ ജനപ്രീതിയാണ് ജീത്തുവിന് ബോളിവുഡിലേക്ക് വഴിതുറന്നത്. ഡിസംബര്‍ 13 -ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

വീഡിയോ കാണാം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented